Sunday, November 22, 2009

തമാശക്കാരന്‍ താക്കറെ

മലര്‍ന്നു കിടന്നു തുപ്പാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ പുലിയായിരുന്നു ശ്രീമാന്‍ ബാല്‍ താക്കറെ. അത് കൊണ്ടായിരുന്നു മലര്‍ന്നു കിടന്ന് മേല്പോട്ട് അമ്പ്‌ വിടാനൊരുങ്ങുന്ന വില്ലിന്റെ ചിഹ്നം തന്റെ പാര്‍ടിക്കായി തിരഞ്ഞെടുത്തത്. ചോരത്തിളപ്പുണ്ടായിരുന്ന കാലത്തേ ആള് വലിയ തമാശക്കാരനായിരുന്നു. അറിയപെടുന്ന കാര്‍ട്ടുണിസ്റ്റായ താക്കറെയുടെ പഴയ സൃഷ്ടികളിളുടെ ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതി, അദ്ദേഹത്തിന്റെ ഹ്യുമര്‍ സെന്‍സ് എത്രത്തോളമുണ്ടെന്നു മനസ്സിലാക്കാന്‍.
തുടര്‍ന്ന് വായിക്കുക : http://bhairavan.in/

പടച്ചോന്റെ പേരില്‍


സാനിയ മിര്‍സയുടെ ഉടുപ്പിന്റെ നീളം കുറയുമ്പോഴേക്കും, എം.കെ.മുനീര്‍ നിട്ടി ഒന്ന് പാടുമ്പോഴെക്കുമെല്ലാം ഹാലിളകുന്ന ചിലയാളുകളുണ്ട് നമ്മുടെ നാട്ടില്‍. അക്കുട്ടര്‍ കഴിഞ്ഞ ദിവസം ഒരു സമ്മേളനം നടത്തി വീണ്ടുമൊരു ഫത്വ പുറപ്പെടുവിച്ചു. ഞമ്മന്റെ മക്കളാരും പള്ളിക്കുടത്തില്‍ പോയാല് 'വന്ദേമാതരം' എന്ന് മിണ്ടിക്കുടാന്ന്. ഇതാപ്പോ നന്നായെ എന്ന് തോന്നി പോയി ഭൈരവന്. ഇത്തിരി പോന്ന പിള്ളേര് മാത്യരാജ്യത്തെ ഒന്ന് വന്ദിച്ചു പോയാല്‍ തകര്‍ന്നു പോവുന്നതാണോ മഹത്തായ ഇസ്ലാമിന്റെ അടിത്തറ ?
തുടര്‍ന്ന് വായിക്കുക : http://bhairavan.in/

Tuesday, November 3, 2009

കോടികളുടെ ഈശ്വരന്‍


ലോകത്തിലെ ഏറ്റവും കാശുകാരായ മനുഷ്യരുടെ പട്ടിക തയ്യാറാക്കുന്ന മാഗസിനുകള്‍ ധാരാളമുണ്ട്. എന്നാല്‍ അങ്ങനെയുള്ള ദൈവങ്ങളുടെ പട്ടികയിറക്കാന്‍ ഇന്നേ വരെ ആരും മിനക്കെട്ടിട്ടില്ല. ഉണ്ടെങ്കില്‍ ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഭൈരവന്‍ ഒന്ന് ഞെളിഞ്ഞു നടന്നേനെ. എന്തെന്നാല്‍, ആ പട്ടികയില്‍ തിരുപ്പതി വെങ്കിടെശ്വരന്‍ ഏറ്റവും മുകളിലുണ്ടാവും എന്ന കാര്യത്തില്‍ സംശയമേയില്ല...
തുടര്‍ന്ന് വായിക്കുക : http://bhairavan.in/

Monday, October 26, 2009

പ്രേമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പാലാണ് തേനാണെന്‍ ഖല്‍ബിലെ പൈങ്കിളിക്ക്
പഞ്ചാരക്കുഴമ്പാണ് നീ...
എന്ന് പാടി കൊണ്ട് ശോശാമ്മമാരെയും സാവിത്രിമാരെയും സൈനബമാരാക്കുന്ന ഒരു സംഘം ഇറങ്ങിയിട്ടുണ്ടെന്ന് കേള്‍ക്കുന്നു. ലൌ ജിഹാദ്, റോമിയോ ജിഹാദ് എന്നൊക്കെ പേരില്‍ പ്രണയത്തിലുടെ മതപരിവര്‍ത്തനം നടത്തുന്ന തീവ്രവാദികള്‍ കേരളത്തില്‍ വേരുരപ്പിക്കുകയാണെന് സംഘപരിവാറും, 'ശുദ്ധ അസംബന്ധം' എന്ന് മുസ്ലിം സംഘടനകളും ആണയിടുന്നു...

തുടര്‍ന്ന് വായിക്കുക : http://bhairavan.in/

Sunday, October 18, 2009

'നര്‍മ്മ'ഭുമി ?!!


വള്ളിയും പുള്ളിയും വിട്ടുപോവുന്നതിനൊക്കെ 'ചൊവ്വാദോഷം' എന്ന പേരില്‍ കുമ്പസരിക്കുന്ന ഒരു പത്രമുണ്ട്. വായനക്കാര്‍ തെറ്റുകളാല്‍ നയിക്കപെടരുത് എന്ന പാവനമായ ലക്ഷയ്മാണ് തങ്ങള്‍ക്കുള്ളത് എന്ന് കഴിഞ്ഞ ദിവസം ഇതേ പംക്തിയില്‍ പത്രം ഘോരഘോരം പ്രസ്‌താവിച്ചും കണ്ടു. പക്ഷെ 'കുട്ടിയുടെ അമ്മാവന്‍ അങ്കമാലിയിലെ പ്രാധാനമന്ത്രിയാണ്' എന്ന് 65 ലക്ഷം വായനക്കാരോട്‌ വിളിച്ചു പറഞ്ഞിട്ട് മാസമൊന്ന് കഴിഞ്ഞിട്ടും, മാന്യമായൊരു കഷമാപണം നടത്താന്‍ യഥാര്‍ത്ഥ പത്രത്തിന് ശക്തി കിട്ടുന്നേയില്ല. ചെറിയ തെറ്റുകളെ തിരുത്താനൊക്കൂ... ചെറിയ ദോഷങ്ങള്‍ക്കെ പരിഹാരവും ഉള്ളു. വലുതൊക്കെ അങ്ങനെ കിടക്കും...
തുടര്‍ന്ന് വായിക്കുക : http://bhairavan.in/

Wednesday, October 14, 2009

ബല്ലാത്ത പഹയന്‍ !


രാജാവല്ല, ദൈവം പോലും തുണിയില്ലാതെ നിന്നാല്‍, അത് വിളിച്ചു പറയാന്‍ ചങ്കുറ്റമുള്ള ബാലനാണ് വൈദ്യുതി മന്ത്രി എ.കെ. ബാലന്‍. നാല് വിമന്‍സില്‍ കോളേജില്‍ പോയിട്ട് രണ്ട് കൈ കൊടുക്കാന്‍ ഒന്നരക്കോടി രൂപയും ചെലവാക്കി ഡല്‍ഹീന്ന് വന്ന പയ്യന്‍സിനെ, അപ്പോള്‍ വെറുതെ വിടുമോ ബാലന്‍. പെരുവിരലേന്ന് അരിച്ചു കയറിയത്‌ മൈക്കിലുടെ പൊരിച്ചു വിട്ടു.
പക്ഷെ മന്ത്രിയോട് ഭൈരവന് വിയോജിപ്പുണ്ട്...
തുടര്‍ന്ന് വായിക്കുക : http://bhairavan.in/

Friday, October 9, 2009

പിടക്കോഴികളുടെ മിനിസ്ക്രീന്‍



ഗ്ലോറിയയെ താലികെട്ടിയ പ്രകാശ്‌ ഇനി സോഫിയയുടെ സ്വന്തമാകുമോ? അവകാശപെട്ട സ്വത്തുക്കള്‍ സോഫിയ വിണ്ടെടുക്കുമോ ? തുണി വെച്ചുകെട്ടി ഗര്‍ഭിണിയാണെന്ന് നടിക്കുന്ന സീമയുടെ ഒളിച്ചുകളി ജെ.പി കണ്ടുപിടിക്കുമോ ? ആന്റിയമ്മ അരുണയെ ഇല്ലാതാക്കുമോ?

കുലിപണിക്കാരനായ ജോബി സ്റ്റാര്‍സിങ്ങറാവാതെ പുറത്താവുമോ? അങ്ങനെ സംഭവിച്ചാല്‍ 'ഷ'രത്ത് സാറിനും 'ഷ്രി'ഏട്ടനും കരച്ചിലടക്കാന്‍ പറ്റുമോ?

ഇത്തരം 'വാര്‍ത്ത'കളറിയാന്‍ ടിവി ഓണ്‍ ചെയ്യുക തന്നെ വേണം...

തുടര്‍ന്ന് വായിക്കുക : http://bhairavan.in/

Saturday, October 3, 2009

Q, R & S

ഡയനമായ്റ്റ് കണ്ടുപിടിച്ച ശാസ്ത്രജ്ഞനായ ആല്ഫ്രെഡ്‌ നോബല്‍ 19 ആം നുടാണ്ടില്‍ ഉടമസ്ഥം വഹിച്ചിരുന്ന ഒരു കമ്പനി ഉണ്ടായിരുന്നു - ബോഫോഴ്സ്. നോബലിന്റെ ഈ പ്രസ്ഥാനം പിന്നിട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ 20 ആം നുറാണ്ടിന്റെ അവസാനം കൊണ്ടിട്ട ഒരു ഡയനമായ്റ്റ് "പൊട്ടും പൊട്ടും" എന്ന കരുതി കാത്തിരുന്ന "ആം ആദ്മികള്‍ക്ക്" ഇനി വേറെ പണി നോക്കാം. 20 കൊല്ലത്തിലെരെയായി പുകന്ജ്‌ പുകന്ജ്‌ നില്‍ക്കുന്ന പടക്കം അറബിക്കടലിലെറിയാന്‍ തിരുമാനിച്ച്ചിരിക്കുന്നു,
ഇവിടുത്തെ സെന്‍ട്രല്‍ ബ്യുറോ ഓഫ് ഇന്‍ വെസ്ട്ടിഗെശന്കാര്‍...

തുടര്‍ന്ന് വായിക്കുക : http://bhairavan.in/

Monday, September 21, 2009

ന്യുസ് അഥവാ സ്റ്റോറി


കാരണവര്‍ക്ക്‌ അടുപ്പിലും ആവാം എന്നത് പണ്ട് മുതലേയുള്ള നാട്ടുനടപ്പാണ്. ഇന്ത്യന്‍ മാധ്യമ ലോകത്തെ കാരണവരായ ടൈംസ്‌ ഓഫ് ഇന്ത്യ സെപ്ടംബര്‍ 15 നു ഒന്നാം പേജില്‍ കൊടുത്തൊരു വാര്‍ത്ത 'ചൈനീസ് സൈനികരുടെ വെടിയേറ്റ് രണ്ട് ഇന്ത്യന്‍ ജവാന്മാര്‍ക്ക് പരിക്കേറ്റു' എന്നായിരുന്നു. എന്നാല്‍ 'വെടി വെച്ച' ചൈനയും 'വെടി കൊണ്ട' ഇന്ത്യയും, ഈ വാര്‍ത്ത വ്യാജമാണെന്ന് ഔദ്യോഗികമായി പറഞ്ഞിട്ടും കാരണവര്‍ക്ക്‌ കുലുക്കമില്ല...
തുടര്‍ന്ന് വായിക്കുക : http://bhairavan.in/

Sunday, September 13, 2009

ഉള്ളവന് ‍ഉള്ളതിന്റെ വിഷമം !!!



കോട്ടും സ്യുട്ടും ഇട്ട് കഴിയുന്ന ഡല്‍ഹി നായരോട്‌ മുണ്ട് മുറുക്കിയുടുക്കാന്‍ പറഞ്ഞാല്‍ , ചിരിക്കാതെ എന്ത് ചെയ്യും ? 40,000 രൂപ ദിവസവാടക വരുന്ന താജ് ഹോട്ടലില്‍ നായര് കഴിഞ്ഞതേ, സ്വന്തം പോക്കട്ടീന്ന് കാശ്‌ ഇറക്കിയിട്ടാ.. യുനൈറ്റഡ് നേഷന്‍സില്‍ 30 വര്‍ഷം എല്ലുമുറിയെ പണി എടുത്തിട്ടുണ്ടാക്കിയ 15 കോടിയില്‍ നിന്നും, ദിവസവും 40,000 രൂപ ചിലവാക്കിയാല്‍ ബാക്കിയുള്ളോര്‍ക്ക് എന്താ ചേതം ?

തുടര്‍ന്ന് വായിക്കുക : http://bhairavan.in/

Tuesday, September 8, 2009

കാക്കിക്കുള്ളിലെ കലാകാരന്‍മാര്‍ !


മ്യദു ഭാവേ, ദ്യഡ ക്യത്യേ പണിയെടുക്കുന്ന ചില ഏമാന്‍മാരുണ്‍ദ് നമ്മുടെ നാട്ടില്‍. മ്യദു ഭാവം എന്നു പറഞ്ഞാല്‍ ആഭ്യന്തര മന്ത്രിയുടെ പാല്‍പുഞ്ചിരി പോലെ നിഷ്കളങ്കം. ദ്യഡ ക്യത്യം എന്നു വെച്ചാല്‍ 'എസ് ' ആക്യതിയിലുള്ള കത്തിപോലെ വളഞ്ഞത്...
തുടര്‍ന്ന് വായിക്കുക : http://bhairavan.in/

Wednesday, August 12, 2009

ഓടക്കുഴല്‍ വിളി കേട്ടോ ???





എത്ര മധുരമായി മുരളിയൂതിയിട്ടും ഫലമൊന്നും കാണുന്നില്ല. ഒരുത്തനും വിളി കേള്‍ക്കുന്നില്ല. മാത്രവുമല്ല, വഴിയേ പോവുന്നവരും വരുന്നവരുമായ കോണ്‍ഗ്രസ്സുകാരൊക്കെ എടുത്തിട്ട് പെരുമാറുകയും ചെയ്യുന്നു. പാവം... മാരാരുടെ മോന്‍, ഇന്ന് പെരുവഴിയിലെ ചെണ്ടയാവുന്നു...


തുടര്‍ന്ന് വായിക്കുക : http://bhairavan.in/